മുംബൈ : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠയെ രാഷ്ട്രീയ ചടങ്ങായി കാണേണ്ടതില്ലെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ.
പ്രാണപ്രതിഷ്ഠ തീർത്തും മതപരമായ ചടങ്ങാണെന്നും എല്ലാ പാര്‍ട്ടിയിലെയും വിശ്വാസികള്‍ അയോദ്ധ്യയിൽ പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതീയ ജനതാ പാർട്ടിയുടെ സ്വാധീനം ഈ ചടങ്ങിൽ ഉണ്ട്. അത് സ്വാഭാവികമാണ് കാരണം ഇപ്പോൾ ബി ജെ പി യാണ് അധികാരത്തിലുള്ളത്. കൂടാതെ അതിനു വേണ്ട മുൻകൈ എടുക്കുന്നതും ബി ജെ പി യാണ്, എന്നാൽ ബി ജെ പി മുൻകൈ എടുക്കുന്നു എന്നത് കൊണ്ട് ഇതൊരു ബി ജെ പി ചടങ്ങോ ആ സ്വഭാവത്തിലുള്ള രാഷ്ട്രീയ ചടങ്ങോ ആണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാതോലിക്കാ ബാവായുടെ പ്രതികരണം പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നയങ്ങൾക്ക് ഏറ്റവും കുറഞ്ഞത് കേരളത്തിലെങ്കിലും തിരിച്ചടി കിട്ടിയിരിക്കുകയാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബി ജെ പി നടത്തുന്ന രാഷ്ട്രീയ ഇവന്റ് ആണെന്നും അതിനാൽ തന്നെ ബി ജെ പി ക്കു രാഷ്ട്രീയ മൈലേജ് വർദ്ധിപ്പിക്കുവാൻ അയോധ്യയിൽ പോകേണ്ടതില്ലെന്നുമാണ് കോൺഗ്രസിന്റെ പ്രകടമായ അഭിപ്രായം.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെ രാഷ്ട്രീയ ചടങ്ങായി കാണേണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍
