രാഷ്ട്രപതി മുഖ്യാതിഥി; നാവിക ദിനാഘോഷം ശംഖുമുഖത്ത്

തിരുവനന്തപുരം: നാവികസേനയുടെ ഓപ്പറേഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ 2025- തിരുവനന്തപുരത്ത്. ശംഖുമുഖം ബീച്ചിലാണ് ഇന്ത്യന്‍ നാവികസേന 2025 ലെ ദേശീയ നാവിക ദിനം ആഘോഷിക്കുന്നത്. ഡിസംബര്‍ 3-ന് ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചില്‍ ദിനാഘോഷങ്ങങ്ങളുടെ ഭാഗമായ നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു പരിപാടിയില്‍ മുഖ്യാതിഥിയാകും.

നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ നാവികസേന അതിന്റെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കും. ദിനാഘോഷത്തിന് മുന്നോടിയായി വരുന്ന ഞായറാഴ്ചയും, ഡിസംബര്‍ ഒന്നിനും തീയതികളില്‍ ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചില്‍ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുവെന്നും കമോഡോര്‍ ബിജു സാമുവല്‍ പറഞ്ഞു.

അതേസമയം, ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. നവംബര്‍ 27 മുതല്‍ 2025 ഡിസംബര്‍ 3 വരെ എല്ലാ ദിവസവും വൈകുന്നേരം 4:00 മുതല്‍ വൈകുന്നേരം 6:15 വരെ വിമാനത്താവളത്തിലെ എല്ലാ വിമാന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!