ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ചെന്നൈയിൽ തുടക്കമായി




ചെന്നൈ : ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ ഊർജവും ഉത്സാഹവും കായിക മേഖലയിൽ രാജ്യത്തെ ഉയരത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്രകായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ, സംസ്ഥാന കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ പങ്കെടുത്തു.

ചെന്നൈയിൽ ആദ്യമായി നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗയിംസിൽ 26 ഇനങ്ങളിൽ രാജ്യത്തെ 5600 കായിക താരങ്ങൾ പങ്കെടുക്കും. ചരിത്രത്തിൽ ആദ്യമായി തമിഴ് നാടിന്റെ തനത് കായിക വിനോദമായ ചിലമ്പാട്ടം ഖേലോ ഇന്ത്യയിൽ പ്രദർശിപ്പിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!