തിരുവനന്തപുരം :ശബരിമലയിലെ ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ അന്നത്തെ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രനും ദേവസ്വം ബോർഡിനുമെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദ്വാരപാലക ശില്പം വിൽക്കാൻ കടകംപള്ളി കൂട്ടുനിന്നുവെന്നും ഏത് കോടീശ്വരനാണ് വിറ്റത് എന്ന് വെളിപ്പെടുത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ശബരിമലയിലെ ദ്വാരപാലക ശില്പം കോടീശ്വരന്മാർക്ക് വിറ്റ്, സ്വർണം മോഷ്ടിച്ച്, സ്വർണം ചെമ്പാക്കി മാറ്റിയ രാസവിദ്യ പ്രയോഗിച്ചിട്ടും ഇതുവരെ ചുണ്ടനക്കാത്ത മുഖ്യമന്ത്രി ഇന്നാണ് സഭയിൽ സംസാരിക്കുന്നത്.
കൊള്ളക്കാർക്ക് സഹായകരമായ രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.
ദ്വാരപാലകശില്പം കോടീശ്വരന്മാർക്ക് കൊടുത്തുവെന്ന് മാത്രമല്ല, വാതിലും കട്ടിളപ്പടിയും അടക്കം അടിച്ചു
മാറ്റിയിരിക്കുകയാണ്.
ഏത് കോടീശ്വരനാണ് ദ്വാരപാലക ശില്പം വിറ്റിരിക്കുന്നത് എന്ന് അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അറിയാം. ഏത് കോടീശ്വരന്റെ കൈയിലാണ് ഈ ദ്വാരപാലക ശില്പം എന്ന് പറയാൻ സിപിഎമ്മും കടകംപള്ളി സുരേന്ദ്രനും തയ്യാറാകണമെന്ന് സതീശൻ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
