‘ദ്വാരപാലകർ എന്നത് മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവൽ നിൽക്കുന്നവർ എന്നായിരിക്കാം’

കൊച്ചി : ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. ദ്വാരപാലകർ എന്നത് നമ്മുടെ മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവൽ നിൽക്കുന്നവർ എന്നായിരിക്കാമെന്ന് ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. അപ്പോൾ പിന്നെ ചെയ്യാവുന്നത് ദ്വാരം അവിടെ നിലനിർത്തി ബാക്കിയൊക്കെ എടുക്കുക തന്നെ. ജോയ് മാത്യു കുറിച്ചു.

അതിനിടെ, സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തി. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ കുറിപ്പില്‍ പറയുന്നത്. സംഭവത്തിൽ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം:

ദ്വാരപാലകർ എന്നത് നമ്മുടെ മന്ത്രി മനസ്സിലാക്കിയത് ദ്വാരത്തിനു കാവൽ നിൽക്കുന്നവർ എന്നായിരിക്കാം. അപ്പോൾ പിന്നെ ചെയ്യാവുന്നത് ദ്വാരം അവിടെ നിലനിർത്തി ബാക്കിയൊക്കെ എടുക്കുക തന്നെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!