കലാനിലയം ‘രക്തരക്ഷസ്സ്’ നാടകം വീണ്ടും കോട്ടയത്ത് എത്തുന്നു

കോട്ടയം : കലാനിലയം ‘രക്തരക്ഷസ്സ്’ നാടകം വീണ്ടും കോട്ടയത്ത് എത്തുന്നു.

14 വർഷങ്ങൾക്ക് ശേഷം ഏറെ പുതുമയോടും കാലാനുസ്വതമായി ദൃശ്യ വിസ്മയ സാങ്കേതിക മികവോടും കൂടി രക്തരക്ഷസ്സ് – ചാപ്റ്റർ 1 കോട്ടയത്ത് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കലാനിലയം.
സ്റ്റേജിൻ്റേയും A/C  ഓഡിറ്റോറിയത്തി ൻ്റേയും കാൽനാട്ട് കർമ്മം  തിരുവഞ്ചൂർ രാധാക്യഷ്ണൻ  എംഎൽഎ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ  ബിൻസി സെബാസ്റ്റ്യൻ ഭദ്രദീപം കൊളുത്തി. വാർഡ് കൗൺസിലർ  സിൻസി പാറേൽ, റോയ് സി,കലാനിലയം അനന്തപദ്മനാഭൻ, നാടക ചലച്ചിത്ര നടൻ  കോട്ടയം രമേശ്, എഴുത്തുകാരൻ Dr. പ്രവീൺ ഇളവങ്കര തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഓക്ടോബർ അവസാന വാരം മുതൽ നാടകം അവതരിപ്പിച്ച് തുടങ്ങും. ദിവസേന 6 നും 9 നും രണ്ട് അവതരണങ്ങൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!