കൊല്ലം: ലഹരി സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം പൊരീക്കിലില്‍ ഇടവട്ടം ജയന്തി നഗറില്‍ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്.
ഇടവട്ടം ഗോകുലത്തില്‍ ഗോകുല്‍നാഥാണ് (35) മരിച്ചത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ജയന്തി നഗർ അരുണ്‍ ഭവനില്‍ അരുണ്‍ ഒളിവിലാണ്. ഇരുവരും കഞ്ചാവ് വില്‍പന സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് പറയുന്നത്.
ജയന്തി നഗറില്‍ ജോസിന്റെ വീടിന് മുന്നിലായിരുന്നു ഏറ്റുമുട്ടല്‍. അലർച്ച കേട്ടെത്തിയവരാണ് അവശനിലയില്‍ കിടക്കുന്ന ഗോകുലിനെ കണ്ടത്. ‘എനിക്ക് വയ്യ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം’ എന്ന് ഗോകുല്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. അരുണും കൂടിചേർന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് അരുണ്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലത്ത് ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടി; യുവാവ് മരിച്ചു
