കോട്ടയം : പാലായിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം പാലാ മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടിൽ കണ്ടെത്തി.
ഞായറാഴ്ചയാണ് എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിനെ പാലായിൽ നിന്നും കാണാതായത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലാ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നടപടികൾ പുരോഗമിക്കുന്നു. മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.
പാലായിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ളാലം തോട്ടിൽ കണ്ടെത്തി
