ജല ഗതാഗത വകുപ്പിൽ 5 വർഷം പൂർത്തീകരിച്ച സ്രാങ്ക്, ഡ്രൈവർ ജീവനക്കാർക്ക്  സെക്കൻഡ് ക്ലാസ് മാസ്റ്റർ ലൈസൻസ് വിതരണം ചെയ്യണം: സ്രാങ്ക് അസോസിയേഷൻ


ആലപ്പുഴ : സംസ്ഥാന ജലഗതാഗത വകുപ്പിൽ സ്രാങ്ക് ഡ്രൈവർ തസ്തികകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കും , ലൈസൻസ് ഓൾഡേഴ്സിനും അഞ്ചുവർഷം പൂർത്തീകരിച്ചവർക്ക്  സെക്കൻഡ് ക്ലാസ് മാസ്റ്റർ ലൈസൻസ് വിതരണം ചെയ്യാൻ തുറമുഖ വകുപ്പ് തയ്യാറാകണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു.

ജല ഗതാഗത  വകുപ്പിൽ സ്പെഷ്യൽ റൂളിനു മന്ത്രിസഭ ഉപസമിതിയുടെ അംഗീകാരം ലഭിച്ചു. ചരിത്രത്തിൽ ആദ്യമായി സ്രാങ്ക്, ഡ്രൈവർ തസ്തികകൾക്ക് സ്ഥാനക്കയറ്റത്തിനു അവസരം ഒരുങ്ങുന്നു. ഇതിന്റെ ഗുണഫലം മുഴുവൻ ജീവനക്കാർക്കും ലഭിക്കണമെങ്കിൽ സ്രാങ്ക് ഡ്രൈവർ തസ്തികകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് സെക്കൻഡ് ക്ലാസ് മാസ്റ്റർ ലൈസൻസ് യോഗ്യത നേടിയിരിക്കണം.

വകുപ്പിൽ ജോലി ചെയ്യുന്ന  ജീവനക്കാരിൽ പകുതിയിൽ കൂടുതൽ സെക്കൻഡ് ക്ലാസ് മാസ്റ്റർ ലൈസൻസ് ഇല്ലാത്തവരാണ് , തന്മൂലം ഈ വിഭാഗം ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാതെ വരുന്നു. അടിയന്തരമായി ഈ വിഷയത്തിന് പരിഹാരമായി  ജല ഗതാഗത വകുപ്പിൽ സ്രാങ്ക് ഡ്രൈവർ തസ്തികകളിൽ അഞ്ചുവർഷം പൂർത്തീകരിച്ച  മുഴുവൻ ജീവനക്കാർക്കും മാനദണ്ഡങ്ങൾ ഇല്ലാതെ സെക്കൻഡ് ക്ലാസ് മാസ്റ്റർ ലൈസൻസ് വിതരണം ചെയ്യാൻ തുറമുഖ വകുപ്പ് തയ്യാറാകണമെന്ന് സ്രാങ്ക് അസോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സരീഷ് എൻ കെ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ മധുക്കുട്ടൻ എം സി , രക്ഷാധിക്കാരി അനൂപ്പ് ഏറ്റുമാനൂർ , സംസ്ഥാന സെക്രട്ടറിമാരായ സി എൻ  ഓമനക്കുട്ടൻ, കെ ആർ വച, വൈസ് പ്രസിഡൻറ്റുമാരായ ലാൽ പി സി , സുധീർ എസ് , മറ്റ് സമിതി അംഗങ്ങളായ ആര്യാട് രതീഷ് , സൂരജ് , രതീഷ് കുപ്പപ്പുറം, പ്രസാദ് കട്ടക്കുഴി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!