തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളില്‍ ഇടതുമുന്നണി യോഗത്തില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. പോലീസ് വീഴ്ചകള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും അദ്ദേഹം ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞു.
ഏകദേശം മുക്കാല്‍മണിക്കൂറോളമാണ് പോലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി മുന്നണിയോഗത്തില്‍ വിശദീകരിച്ചത്. പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായി ഒന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
കുന്നംകുളത്തെയും പീച്ചിയിലെയും പോലീസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരണംനല്‍കിയത്.
‘പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങള്‍’; പോലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
