സിംഗപ്പൂർ : ആദിശങ്കരാ ഫാമിലിയുടെ ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ സെപ്റ്റംബർ 14ന് വിവിധ പരിപാടികളോടെ നടക്കും. സിംഗപ്പൂരിലെ കാൻബറ MRT സ്റ്റേഷനു സമീപമുള്ള ഈഷൂൺ പുനിതമര ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ (ഹോളി ട്രീ ശ്രീ ബാലസുബ്രഹ്മണ്യർ) വച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്.
പതിവുപോലെ രാധാ, കൃഷ്ണ വേഷങ്ങൾ ഭജന എന്നിവയോടു കൂടിയുള്ള ശോഭായാത്രയോട് കൂടിയായിരിക്കും ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കുന്നത്.
കൃഷ്ണ വേഷവും രാധികാ വേഷവും കെട്ടാനാഗ്രഹിക്കുന്നവർ നേരത്തെ അറിയിച്ചാൽ മാത്രമേ ക്രമീകരണങ്ങൾ ചെയ്യാൻ സാധിക്കൂ. അതിനാൽ വിവരങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യുക.
ശോഭായാത്ര 5: 30 ന് പുറപ്പെടും അതിനാൽ മുന്നൊരുക്കത്തിനായിഎല്ലാവരും 4:30 ന് മുന്പായി എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക. +65 9089 8219.
സിംഗപ്പൂരും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരുങ്ങി…
