കോട്ടയം : അതിരമ്പുഴ വില്ലേജ് ഓഫിസിന്റെ പൂട്ടു പൊളിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കോട്ടമുറി രതീഷ് (45 ) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ.
കഴിഞ്ഞ ആഗസ്റ്റ് 23ന് വില്ലേജ് ഓഫീസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് രതീഷ് അകത്തു കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 2650/രൂപ കവർന്നെടുക്കുകയായിരുന്നു.
ഏറ്റുമാനൂർ പോലീസ് പേരൂർ പള്ളിക്കൂടം ഭാഗത്ത് വെച്ച് അറസ്റ്റ് രതീഷിനെ ചെയ്യുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ അഞ്ചോളം കേസുകൾ നിലവിലുണ്ട്.
കോട്ടയം ഈസ്റ്റ് കോട്ടയം വെസ്റ്റ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനുകളിലും കണ്ണൂർ ജില്ലയിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ എറണാകുളം മുളന്തുരുത്തി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
