ആ ബോംബ് പൊട്ടി ?.. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരെ യുവതിയുടെ പരാതി… പീഡനം…

പാലക്കാട് : ബിജെപിയിൽ പീഡന പരാതി. ബിജെപി നേതാവ് സി കൃഷ്ണകുമാറിനെ തിരെയാണ് പരാതി ഉയര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നൽകിയത്. കുടുംബപ്രശ്നമെന്ന് ബിജെപി വിശദീകരണം. സി.കൃഷ്ണകുമാര്‍  മാധ്യമങ്ങളോട് പറഞ്ഞത് , സ്വത്ത് തര്‍ക്കവും കുടുംബ പ്രശ്നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു. പിന്നിൽ സന്ദീപ് വാര്യറാണെന്നും കൃഷ്ണകുമാർ ആരോപിക്കുന്നു.

കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച്പാലക്കാട് സ്വദേശിനിയാണ് പരാതി നല്‍കിയത്. രാജീവ് ചന്ദ്രശേഖറിനാണ് പരാതി . പരിശോധിക്കാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. പരാതി ലഭിച്ചെന്ന് രാജീവിന്‍റെ ഓഫിസ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!