അനാഥനായി മരിച്ച വൃദ്ധനെ പാമ്പാടി  പോലീസ് ഇടപെട്ട്  സനാഥനായി സംസ്ക്കരിച്ചു

പാമ്പാടി  . പാമ്പാടിയിൽ ആരോരുമില്ലാതെ വഴിയിൽ കിടന്ന വൃദ്ധനെ നാട്ടുകാർ പാമ്പാടി ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചങ്കിലും മരിച്ചു. പാമ്പാടി താലൂക്കാശുപത്രിയിൽ എത്തിച്ചവർ “കുഞ്ഞമ്പി 65” എന്നൊരു പേരാണ് പറഞ്ഞു കൊടുത്തിരുന്നത്.

മരണശേഷം പാമ്പാടി പോലീസ് സ്റ്റേഷനിലും ഇതേ പേരെത്തിയ ങ്കിലും ആളെ തിരിച്ചറിയാനായില്ല. തുടർന്ന് പാമ്പാടി സ്റ്റേഷൻ  S.H. O റിച്ചാർഡ് വർഗീസിൻ്റെ നിർദ്ധേശാനുസരണം  എസ്. ഐ ഉദയകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഒരു സഹോദരനെ കണ്ടെത്തി

തുടർന്ന്  സനാഥനായി വെള്ളൂരിലെ ഒരു പള്ളിയിൽ സംസ്ക്കരിക്കുകയും ചെയ്തു. കഴിഞ്ഞ 35 വർഷമായി മരിച്ചയാൾക്ക് ബന്ധുക്കളുമായി ഒരടുപ്പവും ഇല്ലാത്തതിനാൽ മൃതദേഹം ഏറ്റെടുക്കുവാൻ സഹോദരൻ തയ്യാറായില്ല. പോലീസിൻ്റെ തുടർ ഇടപെടലുകളിലൂ ടെയാണ് സഹോദരൻ ഏറ്റെടുത്ത് പള്ളിയിൽ സംസ്ക്കരിച്ചത്. മരിച്ചയാൾ കുഞ്ഞമ്പിയല്ലന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!