കോട്ടയം താലൂക്ക് എൻഎസ്എസ് വനിതാ യൂണിയൻ;  വത്സ ആർ. നായർ പ്രസിഡന്റ്, എസ്. ലൈല സെക്രട്ടറി

കോട്ടയം: താലൂക്ക് എൻഎസ്എസ് വനിതായൂണിയന്റെ 40-ാമത് വാർഷിക പൊതുയോഗം എൻഎസ്എസ് യൂണിയൻ ഹാളിൽ നടന്നു. പ്രസിഡന്റ് വത്സ ആർ. നായർ അധ്യക്ഷയായി. എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. ലൈല അവതരിപ്പിച്ച  1107850 രൂപ വരവും അത്രയും തന്നെ ചെലവും വരുന്ന 2025-26 വർഷത്തേക്കുള്ള ബജറ്റ് അംഗീകരിച്ചു.

വിവിധ എൻഡോവ്‌മെന്റുകൾ, സ്‌കോളർഷിപ്പുകൾ, വിവാഹധനസഹായം, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ എന്നിവയുടെ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് പി. മധു, ട്രഷറർ കെ. പി. കമലപ്പൻനായർ എന്നിവർ നിർവ്വഹിച്ചു.

മികച്ച ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായ വനിതാസമാജങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും വി.എസ് 326 -ഏറ്റുമാനൂർ, വി.എസ്1475 – പള്ളിക്കത്തോട്, വി.എസ് 802 – ഇളമ്പള്ളി സമാജങ്ങൾ യൂണിയൻ സെക്രട്ടറി എ.എം. രാധാകൃഷ്ണൻ നായരിൽ നിന്നും ഏറ്റുവാങ്ങി.

പുതിയ ഭാരവാഹികളായി വത്സ ആർ. നായർ (പ്രസിഡന്റ്), ഗീതാനായർ (വൈസ്. പ്രസിഡന്റ്), എസ്. ലൈല (സെക്രട്ടറി), വിമല എം. നായർ (ജോ. സെക്രട്ടറി), സുഭദ്രക്കുട്ടിയമ്മ (ട്രഷറർ), മേഖലാ കൺവീനർമാരായി പ്രേമമോഹൻ (കോട്ടയം ടൗൺ), സരസമ്മ ആർ. പണിക്കർ (ഏറ്റുമാനൂർ), അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ (തിരുവാർപ്പ്), അനിത ശിവദാസ് (പള്ളിക്കത്തോട്), ഗിരിജാരാജൻ (അകലകുന്നം), ജയശ്രീ ആർ (നാട്ടകം-പനച്ചിക്കാട്), ആശ ജി. നായർ (പുന്നത്തുറ), ബിന്ദു കെ. പണിക്കർ (ഇറഞ്ഞാൽ), ഗീതാരാജു (എലിക്കുളം), സിന്ധു ഉണ്ണികൃഷ്ണൻ (അയർക്കുന്നം) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. സിന്ധുഗോപാലകൃഷ്ണൻ, സുഭദ്രക്കുട്ടിയമ്മ, വിമല എം. നായർ, സിന്ധു ഹരീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!