തൃശൂർ : തൃശൂരിൽ ലുലു മാള്‍ നിര്‍മ്മാണത്തിനെതിരെ ഒരു പാർട്ടി നേതാവ് കേസ് നൽകിയതിനാൽ മൂവായിരത്തോളം പേർക്ക് തൊഴിൽ ലഭ്യമാകുന്ന സ്ഥാപനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയിരുന്നു.
ഇപ്പോൾ കേസ് നല്‍കിയത് ഏത് പാർട്ടിയിലെ ആരാണെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്.
സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണ് പരാതി നല്‍കിയത്. പരാതി നല്‍കിയത് വ്യക്തിപരമായാണെന്നാണ് മുകുന്ദന്റെ വിശദീകരണം. പാര്‍ട്ടിക്കിതില്‍ പങ്കില്ല. താന്‍ പാര്‍ട്ടി അംഗമാണ്. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത്.
സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസു നടത്തുന്നത്. ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണെന്നും മുകുന്ദന്‍ പറഞ്ഞു. അഖിലേന്ത്യ കിസാന്‍ സഭ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും പുതുക്കാട് മണ്ഡലം സെക്രട്ടറിയുമാണ് മുകുന്ദൻ.
