സിപിഐ മുൻ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു…

ഹൈദരാബാദ് : രാജ്യത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു. 83 വയസ്സായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സിപിഐ ജനറൽ സെക്രട്ടറി, പാർലമെന്റംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുധാകർ റെഡ്ഡി നിരവധി സമരങ്ങളുടെ മുൻനിര പോരാളി കൂടിയാണ്.

2012 മുതൽ 2019 വരെ സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്നു സുധാകർ റെഡ്ഡി. 2012-ൽ എ.ബി.ബർധന്റെ പിൻഗാമിയായാണ് സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് 2019-ൽ സ്ഥാനമൊഴിഞ്ഞത്.

1998, 2004 എന്നീ വർഷങ്ങളിൽ നൽദൊണ്ട മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ മഹ്ബൂബ്‌നഗർ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!