തിരുവനന്തപുരം : ബെവ്കോ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്. 102000 ബോണസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെക്കാൻ 8%അധികം വരും. റെക്കോർഡ് കച്ചവടമായതിനാൽ ജീവനക്കാർക്ക് മികച്ച ബോണസ് നൽകാൻ തീരുമാനിച്ചതായി ബെവ്കോ എംഡി വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷം 19,700കോടിയാണ് വിറ്റു വരവ്. മുൻസാമ്പത്തിക വർഷത്തെക്കാൾ 650 കോടി അധിക വിൽപ്പനയാണ് നടന്നിരിക്കുന്നത്. എക്സൈസ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. സർക്കാർ ഉത്തരവിറങ്ങിയാൽ പണം ജീവനക്കാരുടെ പോക്കറ്റിലെത്തും.
ബെവ്കോയിൽ റെക്കോർഡ് ബോണസ്…ജീവനക്കാര്‍ക്ക് നൽകുന്ന ബോണസ്…
