ന്യൂദല്‍ഹി : കോണ്‍ഗ്രസിലെ യുവ നേതാക്കന്മാരെല്ലാം കഴിവ് വളരെ കൂടിയവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . വ്യാഴാഴ്ച മണ്‍സൂണ്‍ സമ്മേളനം അവസാനിച്ചപ്പോള്‍ പാർലമെന്റ് ആവർത്തിച്ച് തടസ്സപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം പ്രകടിപ്പിച്ചു.
“അരക്ഷിതാവസ്ഥ” കാരണം സ്വന്തം യുവ എംപിമാരെ മാറ്റിനിർത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെ മോദി പരോക്ഷമായി വിമർശിച്ചു.
ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ഓഫീസില്‍ നടന്ന പതിവ് ചായ യോഗത്തിലാണ് പ്രധാനമന്ത്രി മോദി ഈ പരാമർശം നടത്തിയത്. നേതൃത്വത്തിന്റെ “അരക്ഷിതാവസ്ഥ” കാരണം കോണ്‍ഗ്രസിലെ യുവ എംപിമാരും ചർച്ചകളില്‍ പങ്കെടുക്കുന്നില്ല. കോണ്‍ഗ്രസിലെ യുവ നേതാക്കന്മാരെല്ലാം കഴിവ് കൂടിയവരാണ് . പക്ഷെ അവർക്ക് നല്ലൊരു നേതൃത്വമില്ലെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിലെ യുവ നേതാക്കന്മാരെല്ലാം വളരെ കഴിവ് കൂടിയവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : പക്ഷെ അവരെ നയിക്കാൻ രാഹുല്‍ മാത്രമേയുള്ളു
