എംആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകാനുള്ള തീരുമാനം ഏത് അദൃശ്യ ശക്തിയുടേതെന്ന് കോടതി…’മുഖ്യമന്ത്രി മൗനത്തിന്‍റെ വാൽമീകത്തിൽ ഒളിക്കുന്നു: വിഡി സതീശൻ

കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് കൊടുക്കാനുള്ള തീരുമാനം ഏത് അദൃശ്യ ശക്തിയുടേതെ ന്നാണ് കോടതി ചോദിച്ചതെന്നും ഉപജാപക സംഘം എന്ന് കോടതിക്ക് പറയാനാകില്ല ലോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

എഡിജിപി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് രൂക്ഷ വിമര്‍ശനത്തോടെയാണ് വിജിലന്‍സ് കോടതി തള്ളിയത്. സ്വന്തക്കാർക്കു വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന ഒരു അദൃശ്യശക്തി ഈ സർക്കാരിന്‍റെ മറവിലുണ്ട്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. മൗനത്തിന്‍റെ വാൽമീകത്തിൽ ഒളിക്കരുത്.

ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്ക് നേരെയും പൊലീസ് ഭരണത്തിന് നേരെയും കോടതിയിൽ നിന്ന് ഉയർന്നിരിക്കുന്നത്. സർക്കാരിനു വേണ്ടി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയതിന്‍റെ ഇടനിലക്കാരനാണ് എഡിജിപി എംആര്‍ അജിത്കുമാർ. ഇതിനെല്ലാം കൂട്ടുനിന്ന ഉദ്യോഗസ്ഥനെ വഴിവിട്ടാണ് മുഖ്യമന്ത്രി സഹായിച്ചത്. സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!