തൃശ്ശൂരിൽ ലുലു മാളിനെതിരെ ഹർജി നൽകിയ ടി എൻ മുകുന്ദനെ പിന്തുണച്ച് സിപിഐ. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗം വിലയിരുത്തി. നെൽവയൽ സംരക്ഷണം പാർട്ടി നയമെന്നും നെൽവയൽ സംരക്ഷണ നിയമ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് സിപിഐാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഈ നിലപാടിൽ വെള്ളം ചേർക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലും അഭിപ്രായമുയർന്നു. തൃശ്ശൂരിൽ വയൽ നികത്തി ലുലു മാൾ തുടങ്ങുന്നതിനെതിരെ സിപിഐ ലോക്കൽ കമ്മിറ്റി അംഗം ടി എൻ മുകുന്ദൻ നൽകിയ ഹർജി വൻ വിവാദമായതിന് പിന്നാലെയാണ് പ്രതികരണം..
‘ആരോപണത്തിൽ കഴമ്പില്ല’..എംഎ യൂസഫലിക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം
