വിജിലൻസ് ക്ലീൻ ചിറ്റ് അംഗീകരിക്കുമോ?… എം ആര്‍ അജിത് കുമാറിന് ഇന്ന് നിര്‍ണായകം…

തിരുവനന്തപുരം : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എക്‌സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിന് ഇന്ന് നിര്‍ണായകം. കേസില്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവ് പ്രസ്താവിക്കുക.

വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് അംഗീകരിക്കണോ, തള്ളണോ എന്നതിലാണ് കോടതി ഉത്തരവ് പുറപ്പെടുവിക്കുക. അഭിഭാഷകനായ നാഗരാജ് സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി നിലനില്‍ക്കുകയില്ലെന്നും, ഹര്‍ജിക്കാരന്‍ ആരോപണങ്ങളല്ലാതെ ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

എഡിജിപി എം ആര്‍ അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!