തിരുവനന്തപുരം: ബാങ്കിലെ ജോലിക്കായി പൊലീസിന്റെ വ്യാജ പിസിസി തയ്യാറാക്കി നല്‍കിയ സ്ത്രീ പിടിയില്‍. ഊരൂട്ടമ്ബലം അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസിനെയാണ് പൊലീസ്
ഊരൂട്ടമ്ബലം അക്ഷയ സെന്ററില്‍ 2023 മാർച്ചിലായിരുന്നു സംഭവം. ഷിജിൻ എന്നയാള്‍ക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ ഹാജരാക്കുന്നതിലേക്കാണ് പ്രതി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നല്‍കിയത്.
‘മരിച്ചവരുടെ’ കൂടെ ചായ കുടിക്കാൻ അവസരം നല്‍കിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി!’; പരിഹാസവുമായി രാഹുല്‍ ഗാന്ധി
പരിശോധന നടത്തിയപ്പോഴാണ് വ്യാജ പിസിസി ആണെന്ന് മനസ്സിലായത്. തുടർന്ന് ഷിജിന്റെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തില്‍ പിസിസി തയ്യാറാക്കുന്നതിനായുള്ള പ്രതിഫലം പ്രതിയായ ചിഞ്ചു ദാസിന്റെ ബാങ്ക് അക്കൗണ്ടില്‍ വാങ്ങിയതായി മനസ്സിലായി. ഈ സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യപേക്ഷ നല്‍കിയെങ്കിലും ജാമ്യം നിഷേധിച്ചു. തുടർന്നാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചിഞ്ചു ദാസിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുകയാണ്. പ്രതി ചിഞ്ചു ദാസ് ഈ അക്ഷയ സെന്ററില്‍ എട്ട് വർഷത്തോളം ജോലി ചെയ്തിരുന്നു.
ബാങ്കില്‍ ജോലിക്കായി വ്യാജ പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കി; സ്ത്രീ പിടിയില്‍
