പിതാവ് തിരിച്ചെത്തി.. ആലപ്പുഴയിൽ ദുരനുഭവങ്ങൾ കുറിച്ച നാലാം ക്ലാസുകാരിക്ക് വീണ്ടും ആക്രമണം…

ആലപ്പുഴയിൽ ദുരനുഭവങ്ങൾ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടിൽ എത്തിയിരുന്നു. തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും ഉണ്ടായിരുന്നത്. ഈ സമയത്താണ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചത്.

കുട്ടിയുടെ പിതാവ് അൻസറും രണ്ടാനമ്മ ഷെബീനയും ഒളിവിലായിരുന്നു. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനം നേരിട്ട കുട്ടി താൻ അനുഭവിച്ച വേദനകൾ നോട്ട് ബുക്കിൽ പകർത്തിയിരുന്നു. വലിയ കൈവിരലുകളുടെ പാടും നീരുവന്ന് ചുവന്ന മുഖവുമായി ക്ലാസിൽ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകൾ പുറത്ത് വന്നത്.

അധ്യാപകർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നൂറനാട് പൊലീസ് കുട്ടിയുടെ പിതാവ് അൻസറിന്റെയും രണ്ടാനമ്മ ഷെബീനയുടെയും പേരിൽ കേസെടുത്തിരുന്നു. ഇരുവരും ഒളിവിലായിരുന്നു. കുട്ടിയെ കുട്ടിയുടെ ഇഷ്ട പ്രകാരം പിതാവിന്റെ മാതാവിന്റെ വീട്ടിലേക്കാണ് മാറ്റിയിരുന്നത്. കുഞ്ഞ് ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ ആണ്.

കേസെടുത്ത് രണ്ട് ദിവസമായിട്ടും കൂട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മയെയും പിതാവിനെയും പൊലീസ് പിടികൂടിയിട്ടില്ല. ഇതിനിടെയാണ് വീണ്ടും കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!