കൊളംബോ: ശബരിമല ധർമശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ശ്രീലങ്ക. തിങ്കളാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഓരോ വർഷവും 15,000 ൽ അധികം ശ്രീലങ്കൻ പൗരന്മാർ ശബരിമലയിൽ ദർശനം നടത്തുന്നുണ്ട്.
ദീർഘകാലമായുള്ള തീർഥാടകബന്ധംകൂടി കണക്കിലെടുത്താണ് ശബരിമലയെ അംഗീകൃത തീർഥാടന കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയതെന്ന് ലങ്കന്‍ സർക്കാർ അറിയിച്ചു.
ശബരിമലയെ അംഗീകൃത തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ച് ശ്രീലങ്ക
