പൊള്ളുന്ന വിലയിൽ ആശ്വാസമായി പ്രഖ്യാപനം…കാർഡ് ഒന്നിന് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ…

തിരുവനന്തപുരം :  സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് മന്ത്രി ജി.ആർ.അനിൽ.

ഓണത്തിന് കാർഡ് ഒന്നിന് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും. വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാർട്ടി സമ്മേളനങ്ങളിലെ വിമർശനങ്ങൾ സ്വാഭാവികമാണ്. ചർച്ചകളും വിമർശനങ്ങളും ഉയർത്തുന്നത് കൂടുതൽ മെച്ചപ്പെടാൻ വേണ്ടിയാണ്. ഇത് തകർക്കാനല്ലെന്നും സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!