കുളിക്കുന്നതിനിടെ അച്ചൻകോവിലാറ്റിൽ കാൽവഴുതിവീണു; ജൂവലറി ഉടമ മരിച്ചു…

പത്തനംതിട്ട: കുളിക്കുന്നതിനിടെ കാല്‍വഴുതി അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരിച്ചു. പത്തനംതിട്ട നഗരത്തിലെ ഉഷ ജൂവലറി ഉടമ താഴെവെട്ടിപ്രം അശോക ഭവനില്‍ ജെ. മുരുകന്‍ (59) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വലഞ്ചുഴി ക്ഷേത്രത്തിന് സമീപത്തെ കടവില്‍ ആയിരുന്നു അപകടം.

ഭാര്യ രജനിയുമൊത്ത് തുണി കഴുകുന്നതിനായി എത്തിയതായിരുന്നു മുരുകന്‍. വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തുണി കഴുകിയ ശേഷം കുളിക്കുന്നതിനിടെ മുരുകന്‍ ആറ്റിലേക്ക് വീണുപോയി. അഗ്നിരക്ഷാസേന എത്തി കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരേതനായ ജനാര്‍ദനന്‍ ആചാരിയുടെ മകനാണ്. മക്കള്‍:എം. ആശ കുമാരി, എം. അര്‍ച്ചന കുമാരി, എം. അരുണ്‍കുമാര്‍. മരുമക്കള്‍: ബാബുമോന്‍ (കോഴഞ്ചേരി), എം.എന്‍. ഗോകുല്‍ (മാന്നാര്‍). 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!