സബ്ജറ്റ് കമ്മിറ്റിയെ നിയോഗിക്കാതെ  സ്പെഷ്യൽ റൂൾ ഭേദഗതി വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴ : സംസ്ഥാന ജലഗതാഗത വകുപ്പിലെ സബോർഡിനേറ്റ് വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാതെ കഴിഞ്ഞ 17 വർഷമായി സെക്രട്ടറിയേറ്റിൽ കറങ്ങി കളിക്കുന്നു.

17 വർഷം കൊണ്ടാണ് സ്പെഷ്യൽ റൂളിനു പിഎസ്‌സി യുടെ അംഗീകാരം ലഭിച്ചത്. പിഎസ്‌സി അംഗീകാരം കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ  സബ്ജറ്റ് കമ്മിറ്റിയെ നിയോഗിക്കാതെ സ്പെഷ്യൽ റൂൾ  ഭേദഗതി താമസിപ്പിക്കുകയാണ്. ജലഗതാഗത വകുപ്പിൽ  ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ സ്പെഷ്യൽ റൂൾ  ഭേദഗതി വരുത്തണം.

ഇതിന് നടപടി ഉണ്ടാകാത്തതിനാൽ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാതെ  പ്രവേശന തസ്തിയിൽ തന്നെ സർവീസിൽ നിന്ന് വിരമിക്കേണ്ടിവരുന്ന  അവസ്ഥയാണ് ജല ഗതാഗത  വകുപ്പിൽ നിലനിൽക്കുന്നത്. അടിയന്തരമായി ഈ വിഷയത്തിൽ ഗതാഗത മന്ത്രി  കെ ബി ഗണേഷ് കുമാർ നേരിട്ട് ഇടപെടണമെന്നും ഇല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളു മായി മുന്നോട്ടു പോകുമെന്നും സ്രാങ്ക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  സരീഷ് എൻ കെ  അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി  ആദർശ് കുപ്പപ്പുറം ഉത്ഘാടനം ചെയ്തു . സംസ്ഥാന ട്രഷറർ എം സി മധുക്കുട്ടൻ, സെക്രട്ടറിമാരായ സി എൻ ഓമനക്കുട്ടൻ, കെ ആർ വച, വൈസ് പ്രസിഡൻറ്റ്മാരായ സുധീർ എസ് , ജോൺ ജോബ്, രക്ഷാധിക്കാരി അനൂപ് ഏറ്റുമാനൂർ , മറ്റ് കമ്മറ്റി അംഗങ്ങളായ ലാൽ പി സി , വിനിൽ കുമർ, ഷൈൻ കുമാർ , അനീഷ് മാൻച്ചിറ, കെ കെ രാജേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!