ബത്തേരി : വിശ്വ സനാതന ധർമ്മ വേദി വയനാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ‘എല്ലാ ഭവനങ്ങളിലും രാമായണം’ എന്ന സന്ദേശത്തിൻ്റെ പ്രചരണോദ്ഘാടനം പ്രസിഡണ്ട് അനിൽ എസ്സ് നായർ നിർവ്വഹിച്ചു. കെ.എൻ. ഗോപാലൻ മാസ്റ്റർ, ശിവരാമൻ, ആയുഷ് എ,ഇ.ബി.
രുഗ്മിണിയമ്മ. ഡോ. രൂപശ്രീ പ്രഭു ‘
അനുപമ വിനോദ്, കോമളവല്ലി, തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി രാമായണ പാരായണ മത്സരം. രാമായണ പ്രശ്നോത്തിരി, രാമായണക്വിസ്സ് മത്സരങ്ങൾ ,ആചാര്യ വന്ദനം ‘രാമായണസന്ദേശ സദസ്സ് തുടങ്ങിയവ ജില്ലയിലെ വിവിധക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
