കടുത്ത നടപടിക്കൊരുങ്ങി രാജ്ഭവൻ, ‘കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാം’..

തിരുവനന്തപുരം : സർവകലാശാല വിഷയത്തിൽ കടുത്ത നടപടിയുമായി രാജ്ഭവൻ. കേരള സർവകലാശാല സിൻഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവർണർക്ക് നിയമോപദേശം. രാജ്ഭവൻ അഭിഭാഷകൻ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നൽകി. ഗവർണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോർട്ടിലാണ് നിയമോപദേശം നൽകിയിരിക്കുന്നത്.

രജിസ്ട്രാർ കെ എസ് അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി അസാധുവാക്കും. സിൻഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിസ തോമസ് റിപ്പോർട്ട് നൽകിയിരുന്നത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം അവസാനിപ്പിച്ച് കൊണ്ട് സിസ തോമസ് ഇറങ്ങിയതിന് ശേഷവും യോഗം തുടരുകയും കെഎസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോർട്ട്. തുടർന്ന് രാജ്ഭവൻ നിയോമപദേശം തേടുകയായിരുന്നു.നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി കണ്ടെത്തിയാൽ സിൻഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങൾ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നൽകിയിരിക്കുന്നത്. വിഷയത്തിൽ കടുത്ത നടപടിയെടുക്കാ നാണ് രാജ്ഭവന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!