ഭാരതീയ ഹുമൻസ് റയിറ്റ്സ്  പ്രൊട്ടക്ഷൻ കൗൺസിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

ബത്തേരി : ഭാരതീയ ഹുമൻസ് റയിറ്റ്സ്  പ്രൊട്ടക്ഷൻ കൗൺസിൽ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്മിയാസ് കോളേജിൽ ലഹരി വിരുദ്ധ ദിനാചരണവും, ലഹരി വിരുദ്ധ പ്രഖ്യാപനവും, ബോധവൽക്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചു.

ഭാരതീയ ഹുമൻസ് റയിറ്റ്സ്  പ്രേട്ടക്ഷൻ കൗൺസിൽ സ്റ്റേറ്റ് പ്രസിഡണ്ട്  ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘടന ലീഡൽ അഡ്വയിസറും സുപ്രീം കോർട്ട് സീനിയർ അഭിഭാഷകനുമായ  Adv: സുനിൽ എം. കാരാണി മുഖ്യ പ്രഭാഷണവും, കമ്മറ്റി വിശദീകണവും നടത്തി.

കോളേജ് പ്രിൻസിപ്പൽ രാജൻ തോമസ്സ് അദ്ധ്യക്ഷത വഹിച്ചു. അനിൽ എസ്സ് നായർ , ഷാജു വന്ദന എം. എം.ശിവദാസൻ ,പ്രതീഷ് ചീരാൽ, സി.എച്ച് സുരേഷ് ബാബു സുസ്സിൽ ലോറൻസ്സ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!