കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അമ്പലപ്പുഴയിൽ പിടിയിൽ…

അമ്പലപ്പുഴ : രണ്ടര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അമ്പലപ്പുഴയിൽ പിടിയിൽ.
ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ദൊഘ്രാഹയിൽ നിന്നും അമ്പലപ്പുഴ കാക്കാഴം ജബ്ബാറിൻ്റെ പക്കി പറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അലി രാജ അൻസാരി ( 37), ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബെതിയയിൽ നിന്നും അമ്പലപ്പുഴ കാക്കാഴം ജബ്ബാറിൻ്റെ പക്കി പറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എം.ഡി അക്ബർ ( 49) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലീസും ചേർന്ന് രണ്ടര കിലോ കഞ്ചാവുമായി പിടികൂടിയത്. 18 ന് വൈകിട്ട് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടൻ്റ് ബി. പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടൻ്റ് കെ.എൻ .രാജേഷിൻ്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാർ എം ൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, ജി.എസ്.ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയശങ്കർ, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു, ഹോം ഗാർഡ് നന്ദകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കാക്കാഴത്ത് വെച്ച് പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ബുധനാഴ്ച 4 കിലോ കഞ്ചാവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിൻ്റെ അന്വേഷണം തുടരുന്നുണ്ട്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഇന്നലത്തെ കേസിലെ പ്രതികളായ കാശിനാഥൻ, ഹരികൃഷ്ണൻ, ഷംനാദ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ ബാക്കി വിവരങ്ങൾ അറിയാൻ കഴിയൂ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ പൊലീസും ജില്ലയിലുടനീളം നടത്തുന്ന ശക്തമായ പരിശോധനയുടെ ഫലമായാണ് ഇത്രയും ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!