ഇടുക്കി : മുട്ടം പോലീസ് അറസ്റ്റ് ചെയ്ത ആൺ നഴ്‌സ് പോക്സോ കേസിൽ റിമാന്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കദളിക്കാട് സ്വദേശി സിബിൻ ബെന്നി [ 24 ] യെയാണാ മുട്ടം കോടതി റിമാന്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. എന്നാൽ വിദേശത്തുള്ള മാതാവ് നാട്ടിലെത്തുന്ന തിനുണ്ടായ കാലതാമസമാണ് പരാതി നൽകുവാൻ വൈകിയത്.
മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുന്ന 17 കാരിയുടെ ബന്ധുവായ വൈദീകന്റെ വാഹനം ഓടിക്കുവാൻ താത്കാലികമായി എത്തിയിരുന്ന പ്രതി ആ ബന്ധം മുതലെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ ധരിപ്പിച്ചെങ്കിലും പരാതി കൊടുത്താൽ സംരക്ഷിച്ചിരുന്ന വീട്ടിൽ നിന്നും ഒഴിവാകണമെന്ന വൈദികന്റെയും ബന്ധുക്കളുടെയും നിലാപാട് പെൺകുട്ടി യെ ഏറെ സമ്മർദ്ദത്തിലാഴ്ത്തി. ഇതേതുടർന്നാണ് മാതാവ് വിദേശത്തു നിന്നും മടങ്ങി വരുന്നതു വരെ പരാതി നൽകാതിരുന്നത്.
ഞായറാഴ്ച മുതലക്കോടം ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രതിയെ മുട്ടം പൊലീസ് ആശുപത്രിയി ലെത്തി കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് മുട്ടം കോടതി പ്രതിയെ റിമാന്റ് ചെയ്തു.
പ്രതിയുടെ മാതാപിതാക്കൾ കേസ് പിൻവലിക്കാൻ കടുത്ത സമ്മർദ്ദം പെൺകുട്ടിക്കും മാതാവിനും മേൽ ചെലുത്തുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.