നിരവധി ക്രിമനൽ കേസിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ വിട്ടു…

ആലപ്പുഴ : നിരവധി ക്രിമനൽ കേസ്സിൽ പ്രതിയായ അപ്പാപ്പൻ പത്രോസ് എന്ന് വിളിക്കുന്ന പത്രോസ്സ് ജോണിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ വിട്ടു.

പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ  പുന്നപ്ര വടക്ക് പഞ്ചായത്ത് 12 -ാം വാർഡിൽ വാടക്കൽ മുറിയിൽ തൈപ്പറമ്പ് വീട്ടിൽ  പത്രോസ്സ് ജോണിനെയാണ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വിട്ടത്.

പുന്നപ്ര, അമ്പലപ്പുഴ, നെടുമുടി, ആലപ്പുഴ സൌത്ത് , ആലപ്പുഴ നോർത്ത് എന്നീ പ്രാലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയിൽ   പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ട് വന്നതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് പ്രതിയെ ജയിലിൽ അടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!