ഉള്ളുലച്ച ആകാശദുരന്തം; ദുരൂഹത തുടരുന്നു, മരിച്ചവരെ തിരിച്ചറിയാനുള്ള…

അഹമ്മദാബാദ് : രാജ്യത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി. ഇന്ത്യക്കാർക്ക് പുറമെ വിദേശ പൗരൻമാരായ യാത്രക്കാർ ഉൾപ്പെടെ 294 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് ഉടൻ അഹമ്മദാബാദിലെത്തും. ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന.

അതേസമയം, വിമാനപകടത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണ നടപടികൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധരും അന്വേഷണത്തിൻ്റെ ഭാഗമാകുന്നുണ്ട്. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് അപകട സാഹചര്യത്തെക്കുറിച്ച് അറിയാൻ സഹായകമാകുമെന്ന പ്രതീക്ഷയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!