തകര്‍ന്നുവീണ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും; യാത്രാ പട്ടികയില്‍ രണ്ട് മലയാളി പേരുകളും

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യവിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി (vijay rupani)യും. പരിക്കേറ്റ രൂപാണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍, രണ്ടുമലയാളി പേരുകളും പുറത്തുവന്ന യാത്രാപട്ടികയിലുണ്ട്. യാത്രക്കാരുടെ പട്ടികയില്‍ പന്ത്രണ്ടാം നമ്പര്‍ യാത്രികനായിരുന്നു വിജയ് രൂപാണി.

വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം.

എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നതെന്ന് ഡിജിസിഎ അറിയിച്ചു. ഇതുവരെ 110 പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!