വയനാട് : മീനങ്ങാടിയിലാണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഒരാൾ മരിച്ചത്. കാറിൽ ഉണ്ടായിരുന്ന കുറ്റ്യാടി സ്വദേശി ഷബീർ ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഷബീറിന്റെ മൂന്ന് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയിൽ ഉണ്ടായിരുന്നവർ മദ്യപിച്ചതായി സംശയം.