കുണ്ടറയില്‍ മേശയുടെ ഗ്ലാസ് പൊട്ടി വീണു; അഞ്ചു വയസുകാരന്‍ മരിച്ചു

കൊല്ലം: കുണ്ടറയില്‍ മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു ( accident death ). സുനീഷ്, റൂബി ദമ്പതികളുടെ മകന്‍ എയ്ദന്‍ ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ചോര വാര്‍ന്ന നിലയില്‍ കണ്ട കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവ സമയത്ത് വീട്ടില്‍ കുഞ്ഞും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ കുളിമുറിയിലായിരുന്നു. ഈസമയത്ത് കുഞ്ഞ് ഹാളില്‍ ഒറ്റയ്ക്കായിരുന്നു. ടീപ്പോയിലെ ഗ്ലാസ് പൊട്ടിവീണ് എയ്ദന്റെ കാലില്‍ തുളച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തുടയിലേക്കാണ് ഗ്ലാസ് തുളച്ചുകയറിയത്.

ഒരുപാട് ചോര വാര്‍ന്നുപോയി. അമ്മ കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങി വന്നപ്പോള്‍ ചോര വാര്‍ന്ന നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ളവരെ വിളിച്ചുവരുത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യം താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചോര വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!