കൊല്ലം: കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടത്തിൽ പരിക്കേറ്റ മത്സരാർത്ഥിക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ മുഹമ്മദ് ഫൈസലിന്‍റെ ചികിത്സയ്ക്കായി 50,000 രൂപ അനുവദിച്ച വിവരം മന്ത്രി വി ശിവൻകുട്ടിയാണ് അറിയിച്ചത്.
കലോത്സവത്തിന്‍റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉറക്കത്തിനിടെ അബദ്ധത്തിൽ കാല് പുറത്തുപോയതുമൂലമാണ് മുഹമ്മദ് ഫൈസലിന് പരിക്കേറ്റത്. അപകടത്തിൽ ഫൈസലിന്‍റെ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു. കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.