ലോകകപ്പ് ജേതാവായ ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

ക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജർമൻ ഫുട്ബോളിന്റെ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. ജർമ്മനിയുടെ ലോകകപ്പ് നേട്ടത്തിൽ ക്യാപ്റ്റൻ ആയിരുന്ന ബെക്കൻബോവർ 78-ാമത്തെ വയസ്സിലാണ് വിടവാങ്ങുന്നത്.

പരിശീലകനായും മാനേജർ എന്ന നിലയിലും ലോകകപ്പ് നേടിയ മൂന്ന് മുൻ ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബെക്കൻബോവർ. 1974-ൽ കളിക്കാരനെന്ന നിലയിലും 1990-ൽ മാനേജരായും പശ്ചിമ ജർമ്മനിയെ ലോക കിരീടം നേടാൻ അദ്ദേഹം സഹായിച്ചു.
രണ്ട് തവണ ബാലൺ ഡി ഓർ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

ഉറക്കത്തിൽ ശാന്തവും സ്വസ്ഥവുമായ മരണമായിരുന്നു അദ്ദേഹത്തിന്റേതെന്ന് കുടുംബം സ്ഥിരീകരിച്ചു. ജർമ്മനിക്കായി 103 മത്സരങ്ങൾ കളിച്ചിട്ടുള്ള ബെക്കൻബോവർ ഈ മത്സരങ്ങളിൽ നിന്നും 14 ഗോളുകളും നേടിയിരുന്നു .
1974-ൽ മ്യൂണിക്കിലെ ഒളിംപിയാസ്റ്റേഡിയനിൽ നെതർലാൻഡിനെ 2-1 മാർജിനിൽ തോൽപ്പിച്ച പശ്ചിമ ജർമ്മനിയുടെ പ്രസിദ്ധമായ ഫിഫ ലോകകപ്പ് വിജയത്തിൽ ബെക്കൻബോവർ നിർണായക പങ്ക് ആയിരുന്നു വഹിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!