തൊടുപുഴ: സിപിഎം പ്രഖ്യാപിച്ച ജില്ലയിലെ ഹര്‍ത്താലടക്കമുള്ള പ്രതിഷേധത്തിനിടെ ഗവര്‍ണറെത്തുന്നത് കണക്കിലെടുത്ത് തൊടുപുഴയില്‍ഡിവൈഎസ്പി ഇമ്മാനുവേല്‍പോളിന്റെ നേതൃത്വത്തില്‍ നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇന്ന് സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
ഇടുക്കിയടക്കം മൂന്ന് ജില്ലകളില്‍ നിന്നായി അഞ്ച് സിഐമാര്‍, തൊടുപുഴ ഡിവൈഎസ്പിക്ക് കീഴിലുള്ള പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള മുന്നൂറിലേറെ പോലീസ് ഉദ്യോഗസ്ഥര്‍, ഇടുക്കി ക്യാമ്പില്‍ നിന്നുള്ള 70 പൊലീസുകാര്‍ എന്നിവരാണ് സുരക്ഷ ഡ്യൂട്ടിയിലുള്ളത്.
പരിപാടി നടക്കുന്ന മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ പോലീസ് ഇന്നലെ തന്നെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അച്ചന്‍കവല മുതല്‍ മര്‍ച്ചന്റ്സ് ട്രസ്റ്റ്ഹാള്‍ വരെയും ഓരോ പോയിന്റിലും പൊലീസുണ്ടാകും. നഗരത്തിലെ പ്രധാന സെന്ററുകളിലെല്ലാം പോലീസ് പിക്കറ്റിങ്ങും നടക്കും.
ഇതു കൂടാതെ പോലീസ് പട്രോളിങ്, സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവരും നിരത്തിലുണ്ടാകും. ഹര്‍ത്താലായതിനാല്‍ വാഹനഗതാഗത നിയന്ത്രണം വേണ്ടി വരില്ലെന്നാണ് പോലീസ് നിഗമനം
