കർണാടകയിലെ കാക്കിനാഡ തീരത്ത് എണ്ണ ശേഖരം കണ്ടെത്തി ; എണ്ണ ഖനനം വിജയമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

ന്യൂഡൽഹി : കർണാടകയിലെ കാക്കിനാഡ തീരത്ത് നടത്തിയ എണ്ണ ഖനനത്തിൽ എണ്ണ ശേഖരം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള കൃഷ്ണ ഗോദാവരി നദീതടത്തിലാണ് എണ്ണ ശേഖരം കണ്ടെത്തിയത്.

2016 ലായിരുന്നു ഈ പ്രദേശത്ത് എണ്ണ ഖനനം ആരംഭിച്ചിരുന്നത്. എന്നാൽ കൊവിഡ് കാരണം ഉണ്ടായ പ്രതിസന്ധി മൂലം ഖനനത്തിൽ കാലതാമസം നേരിട്ടു. നിലവിൽ ഈ പ്രദേശത്ത് എണ്ണ ഖനനം നടത്തിക്കൊണ്ടിരിക്കുന്ന 26 എണ്ണകിണറുകളിൽ 4 കിണറുകൾ ഇതിനകം പ്രവർത്തനക്ഷമമാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

മെയ് മാസം അവസാനത്തോടുകൂടി പ്രതിദിനം 45,000 ബാരൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന രീതിയിലേക്ക് പദ്ധതി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹർദീപ് സിങ് പുരി വ്യക്തമാക്കി . ഈ ഉൽപ്പാദനം രാജ്യത്തിന്റെ മൊത്തം അസംസ്‌കൃത എണ്ണ ഉൽപാദനത്തിന്റെ 7 ശതമാനവും വാതക ഉൽപാദനത്തിന്റെ 7 ശതമാനവും ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!