കോഴിക്കോട് : പുറം കടലില്‍ തീപിടിച്ച ചരക്ക് കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു.
തീ അണയ്ക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്
.രാത്രി മുഴുവൻ ദൗത്യം തുടർന്നെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. മറ്റു കണ്ടെയ്നറുകളിലേക്ക് തീ വ്യാപിക്കുന്നതാണ് തീ അണയ്ക്കുന്നതിനുള്ള പ്രധാന വെല്ലുവിളി. അതേസമയം കാണാതായ നാലുപേർക്കായുള്ള തിരച്ചില്‍ തുടരുന്നു.
പൊട്ടിത്തെറിക്കുന്ന കണ്ടെയ്നറുകള്‍ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്. തീയണയ്ക്കാൻ വീണ്ടും വൈകിയാല്‍ കപ്പല്‍ മുങ്ങിയേക്കും. കോസ്റ്റ്ഗാർഡിന്റെ ആറ് വെസ്സല്‍സ് തീ അണക്കാനുള്ള ശ്രമം നടത്തി വരികയാണ്. നിലവില്‍ കപ്പലിലെ കണ്ടെയ്‌നറുകളില്‍ പകുതിയും കത്തി നശിച്ചിട്ടുണ്ട്. വടക്കാൻ തീര മേഖലകളില്‍ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വസ്തുക്കള്‍ കടല്‍ തീരത്ത് അടിയുകയാണെങ്കില്‍ സ്പർശിക്കരുതെന്ന് മുന്നറിയിപ്പുമുണ്ട്.
കണ്ടെയ്നറുകളില്‍ ഗുരുതര സ്വഭാവമുളള രാസവസ്തുക്കള്‍ ഉണ്ടെന്ന് കപ്പല്‍ കമ്ബനി ഔദ്യോഗികമായി അറിയിച്ചിരുന്നു. ചരക്കുകപ്പലിലെ 140 കണ്ടെയ്നറുകളില്‍ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളാണ് ഉള്ളത്.
പുറം കടലില്‍ തീപിടിച്ച ചരക്ക് കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു
