ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ പൂച്ച കുറുകെ ചാടി; അപകടത്തില്‍ യുവതി മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് (accident) പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32) ആണു മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ല്‍ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. സുമി ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പ്പെടുകയാ യിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കള്‍: അവിനാശ്, അമൃതേശ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!