നിർമ്മാതാവ് ജി. സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം : കേരള ബിജെപിയിൽ വീണ്ടും താരത്തിളക്കം. സിനിമ നിർമാതാവും നടനുമായ ജി. സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചാണ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയിട്ടുള്ളത്.

നടി മേനകയുടെ ഭർത്താവാണ് ജി. സുരേഷ് കുമാർ. പ്രശസ്ത നടിയായ കീർത്തി സുരേഷും രേവതി സുരേഷും ആണ് ഈ ദമ്പതികളുടെ മക്കൾ.
സുരേഷ് കുമാറിനോടൊപ്പം പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും ബിജെപി സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് ആയിരുന്നു മേജർ രവിയും നടൻ ദേവനും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻമാരായി നിയമിതരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!