കോട്ടയം : മണർകാട് യുവാവിനെ കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി മണർകാട് മാന്ത്രപ്പറമ്പിൽ
മഹേഷ് എം .വി (41) നെയാണ് മണർകാട് ദേശീയ പാത 183 ന് അരികിൽ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരാൾ അബോധാവസ്ഥയിൽ കാറിൽ കിടക്കുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കളും മണർകാട് പോലീസും സ്ഥലത്തെത്തി മഹേഷിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർന്മാർ സ്ഥിരീകരിച്ചു .
കോട്ടയം A .V .G മോട്ടോഴ്സിലെ ജീവനക്കാരാണ് മഹേഷ് മണർകാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം ഇൻക്വസ്റ്റ് നടത്തി മോർച്ചറിയിലേയ്ക്ക് മാറ്റി.
