വെള്ളച്ചാട്ടത്തിൽ അപകടം: വിനോദസഞ്ചാരിയായ യുവാവ്…

പാലക്കാട് : കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ  സ്വദേശി സജീഷ്(27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട്  വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

സുഹൃത്തുക്കൾക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാൻ എത്തിയത്. അപകടത്തിൽപ്പെട്ട ഉടൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!