200 അധ്യയന ദിനങ്ങൾ,എൽപി വിഭാഗത്തിൽ 198ഉം; സ്കൂൾ അക്കാദമിക കലണ്ടറിൽ ഒപ്പുവച്ച് മന്ത്രി വി ശിവൻകുട്ടി




തിരുവനന്തപുരം : സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു.

എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും,

യുപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, തുടർച്ചയായ അഞ്ചാമത്തെ വർക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങൾ.

1000 പഠന മണിക്കൂറുകൾ ഉണ്ടാകും.

ഹൈസ്കൂൾ വിഭാഗത്തിൽ കെഇആർ പ്രകാരം 1100 പഠന മണിക്കൂർ വേണം.

198 അധ്യയന ദിവസങ്ങളും തുടർച്ചയായ അഞ്ചാമത്തെ വർക്കിംഗ് ഡേ അല്ലാത്ത ഏഴ് ശനിയാഴ്ചകളും കൂട്ടിച്ചേർത്ത് 205 അധ്യയന ദിവസങ്ങൾ ലഭിക്കും.

ഇതുകൂടാതെ വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യമായ ദിവസങ്ങളിൽ അരമണിക്കൂർ കൂടി കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!