രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം… കേരളത്തിൽ ഒരു കൊവിഡ് മരണം!

ന്യൂഡൽഹി : രാജ്യത്ത് 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ രോഗ വ്യാപനം കേരളത്തിൽ. കേരളത്തിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വർദ്ധനവ് കാരണം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.

അതെ സമയം, കോവിഡ് കേസുകളുടെ ക്രമാതീതമായ വര്‍ദ്ധനയില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യവകുപ്പിനുമാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മതിയായ ചികിത്സാ സൗകര്യം ഉറപ്പുവരുത്തണം. വലിയ വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരിശോധന, ചികില്‍സ, ഐസൊലേഷന്‍ സൗകര്യങ്ങള്‍, ഓക്‌സിജന്‍, വെന്റിലേറ്റര്‍ കിടക്കകള്‍ തുടങ്ങിയവ കൃത്യമായി ഒരുക്കണം. പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കണം. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രോഗവ്യാപനം തടയാനുളള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം എന്നും ആരോഗ്യമന്ത്രാലയും ആവശ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകമാനം 8 മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!