കോട്ടയം : കളത്തിപ്പടി പൊൻപള്ളി യിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചര യോടെയായിരുന്നു സംഭവം.
പൊൻപള്ളി വട്ടിത്തിൽ വീട്ടിൽ ട്രിസ(24)യാണ് കാൽവഴുതി വീട്ടുമുറ്റത്തെ 40 അടി താഴ്ചയുള്ള കിണറ്റിൽ വീണത്.
ആത്മരക്ഷാർത്ഥം കയറിൽ പിടിച്ച് 20 മിനിറ്റോളം കിടന്ന ട്രീസയെ അഗ്നിരക്ഷാസംഘം എത്തി രക്ഷപ്പെടുത്തി.

രക്ഷാസംഘത്തിലെ റെസ്ക്യൂ ഓഫീസർ അബ്ബാസി കിണറ്റിൽ ഇറങ്ങി നെറ്റിന്റെയും റോപിന്റെയും സഹായത്താൽ യുവതിയെ നെറ്റിനുള്ളിലാക്കി കരയ്ക്കെത്തിക്കുകയാ യിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി.
സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിതേഷ് ബാബു, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പ്രദീപ്, സജിൻ, അനീഷ്, ശിഹാബ്, സതീഷ്, കിഷോർ, അബ്ബാസി, സ്വാഗത് ഫയർ വുമൺ ആർഷ, ആഷ്ന എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
